ഭോപാൽ: ഭാര്യയുടെ സ്വപ്നത്തിന് തുണയായി നിന്ന ഭർത്താവ് യുവതിയെ പഠിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥയാക്കി. ഭാര്യ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെ ഭർത്താവിന് ലഭിച്ചത് വിവാഹമോചന നോട്ടിസ്. ......
ന്യൂഡൽഹി: ഇന്ത്യയെക്കാൾ പ്രധാനപ്പെട്ട പങ്കാളി അമേരിക്കയ്ക്കില്ലെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകളുടെ അടുത്ത ഘട്ടം ജനുവരി 12 മുതൽ വീണ്ടും ആരംഭിക്കുമെന്നും സെർജിയോ ഗോർ പറഞ്ഞു. ......
ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ യാത്രാനിരക്കുകൾ റെയിൽവേ പ്രഖ്യാപിച്ചു. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് റയിൽവെ വന്ദേഭാരത് സ്ലീപ്പറിന്റെ യാത്രാ നിരക്കുകൾ പ്രഖ്യാപിച്ചത്. ......
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് പിന്നീട് വിക്ഷേപണ പാതയിൽ നിന്ന് വ്യതിചലിക്കുകയും മൂന്നാം ഘട്ടത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതായി ഐഎസ്ആർഒ അറിയിച്ചു. ......
അതിർത്തി ജില്ലയായ കാസർഗോട്ടെ കന്നഡിഗർ ഒന്നാംഭാഷയായി മലയാളം പഠിക്കണമെന്ന നിയമം കൊണ്ടുവരാനുള്ള കേരളത്തിന്റെ നീക്കത്തെ ശക്തമായി എതിർക്കുകയാണ് കോൺഗ്രസുകാരനായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മംഗലാപുരത്ത് അദ്ദേഹം ആ നിലപാട് ആവർത്തിച്ചു. ......
ന്യൂഡൽഹി : വായ്പയെടുക്കുന്ന കമ്പനിയിലേക്ക് പണം എത്തിക്കാം എന്ന പ്രൊമോർട്ടറുടെ കരാർ വ്യവസ്ഥ, ഇന്ത്യൻ കരാർ നിയമത്തിലെ (Indian Contract Act, 1872) സെക്ഷൻ 126 പ്രകാരമുള്ള 'ഗ്യാരണ്ടി' (Guarantee) ആയി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാങ്കുകൾക്കും വായ്പാ ഇടപാടുകാർക്കും വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ വിധി.
കോടതി നിരീക്ഷിച്ച പ്രധാന കാര്യങ്ങൾ:
വ്യക്തമായ ഉത്തരവാദിത്തം വേണം: ഒരു കരാറിനെ 'ഗ്യാരണ്ടി' എന്ന് വിളിക്കണമെങ്കിൽ, കടം വാങ്ങിയയാൾ പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആ ബാധ്യത താൻ ഏറ്റെടുത്തുകൊള്ളാം എന്ന് മൂന്നാമതൊരു കക്ഷി (Surety) വ്യക്തമായും നേരിട്ടും സമ്മതിച്ചിരിക്കണം.
ഫണ്ട് ഇൻഫ്യൂഷൻ (Fund Infusion): ബിസിനസ് ആവശ്യങ്ങൾക്കോ സാമ്പത്തിക ഭദ്രതയ്ക്കോ വേണ്ടി കൂടുതൽ മൂലധനം എത്തിക്കാം എന്ന പ്രൊമോർട്ടറുടെ വാഗ്ദാനം കേവലം ഒരു സഹായ വാഗ്ദാനം മാത്രമാണ്. ......
ഔദ്യോഗിക ആവശ്യങ്ങൾക്ക് മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാറില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കി. ‘വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2026’ന്റെ ഉദ്ഘാടന ചടങ്ങിൽ യുവാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
ഇന്റർനെറ്റ് ഉപയോഗിക്കാത്തത് യാഥാർത്ഥ്യമാണെന്നും, കുടുംബപരമായ കാര്യങ്ങൾക്കോ വിദേശത്തുള്ളവരുമായി സംസാരിക്കാനോ ഉള്ള അപൂർവ സാഹചര്യങ്ങളിൽ മാത്രമാണ് ഫോൺ ഉപയോഗിക്കുന്നതെന്നും ഡോവൽ പറഞ്ഞു. ......
ബെംഗളൂരു: ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃരാജ്യമെന്ന പേരുണ്ടെങ്കിലും, ഇന്ത്യയിൽ സ്വർണത്തിന്റെ ആഭ്യന്തര ഉത്പാദനം അതീവ പരിമിതമാണ്. ഇന്നും രാജ്യത്തിന് ആവശ്യമായ ഭൂരിഭാഗം സ്വർണം ഇറക്കുമതിയിലൂടെയാണ് എത്തുന്നത്. ......
ന്യൂഡൽഹി: കമ്പനി നിയമപ്രകാരമുള്ള കോർപ്പറേറ്റ് തട്ടിപ്പ് കേസുകളിൽ വ്യക്തികൾ നേരിട്ട് നൽകുന്ന പരാതികളിൽ കോടതികൾക്ക് നടപടിയെടുക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളിൽ അന്വേഷണം നടത്തുന്നതിനും വിചാരണാ നടപടികൾ ആരംഭിക്കുന്നതിനും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനും (SFIO) കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കും മാത്രമേ അധികാരമുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
ജനുവരി 9-ന് പുറപ്പെടുവിച്ച വിധിയിലെ പ്രധാന നിരീക്ഷണങ്ങൾ
2013-ലെ കമ്പനി നിയമത്തിലെ സെക്ഷൻ 212(6) പ്രകാരം, കോർപ്പറേറ്റ് തട്ടിപ്പുകളിൽ നടപടി സ്വീകരിക്കാൻ SFIO ഡയറക്ടർക്കോ കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥർക്കോ മാത്രമേ അനുവാദമുള്ളൂ.
സ്വകാര്യ പരാതികൾക്ക് വിലക്ക്: വ്യക്തികൾ നേരിട്ട് നൽകുന്ന സ്വകാര്യ പരാതികളുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ കോടതികൾക്ക് ഇത്തരം കുറ്റകൃത്യങ്ങളിൽ നടപടി സ്വീകരിക്കാൻ (Cognizance) നിയമപരമായ തടസ്സമുണ്ട്.
SFIO-യുടെ പങ്ക്: ഗൗരവകരമായ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിൽ SFIO-യുടെ കേന്ദ്രീകൃതമായ പങ്കിനെ ഈ വിധി അടിവരയിടുന്നു. ......
ഇൻഡോർ: പശുവിന്റെ ചാണകം, ഗോമൂത്രം ഉൾപ്പെടെയുള്ള വസ്തുക്കളിൽ നിന്നും കാൻസർ ചികിത്സയ്ക്കുള്ള മരുന്ന് വികസിപ്പിക്കാനുള്ള ഗവേഷണം വൻ വിവാദത്തിൽ. ജബൽപുരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് യൂണിവേഴ്സിറ്റിയിൽ 2011-ൽ ആരംഭിച്ച ഗവേഷണ പദ്ധതിയാണ് വിവാദമാകുന്നത്. ......